തിരുവനന്തപുരം:- സംസ്ഥാനത്തെ കർഷകരെ സംരക്ഷിക്കാൻ പോലും കഴിയാത്തവരായി ഭരണ ക്കാർ തരംതാ ഴുകയാണെന്ന് ആർഎസ്പി ജില്ലാ സെക്രട്ടറി ഇ റവൂർ പ്രസന്നകുമാർ അഭിപ്രായപ്പെട്ടു. കടക്കെ ണിയിൽ പെ ട്ട് കർഷകർ ആത്മഹത്യ ചെയ്യുകയാണ് ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിച്ച് സർക്കാർ തങ്ങളുടെ കടമ നിറവേറ്റാൻ കഴിയാത്തവരായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്.
ഐക്യ കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസന്ന കുമാർ. നവ കേരളീയം പരിപാടികളുടെ ഭാഗമായി ഖജനാവിലെ അവശേഷിക്കുന്ന പണം ധൂർത്തടി ക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ക്ഷേമപെൻഷൻ വിതരണ കാര്യത്തിൽ പണമില്ലെന്ന് പരിതപിക്കുന്ന ധനകാര്യ വകുപ്പ് നവ കേരള സദസ്സിന്റെ പേരിലും കോടികളാണ്
ധൂർത്തടി ക്കാൻ തീരുമാനിച്ചിട്ടുള്ളത്.പ്രസന്നകുമാർ കുറ്റപ്പെടുത്തി.
ഐക്യ കർഷകസംഘം സംസ്ഥാന സെക്രട്ടറി എസ് എസ് സുധീർ അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ ജയകുമാർ, കെഎസ് സനൽകുമാർ, പേ ട്ട സജീവ്,കരിക്കകം സുരേഷ്,നന്ദിയോട് ബാലു,പാപ്പനംകോട് ശിവരാജൻ.കെ രഘു നന്ദനം തമ്പി എന്നിവർ പ്രസംഗിച്ചു.
