മാമം .ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന RDS Project Ltd എന്ന സ്ഥാപനത്തിന്റെ മാമത്തുള്ള യാർഡിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വക മൂന്ന് ലോറുകളിൽ നിന്ന് 11790 രൂപ വില വരുന്ന 280 ലിറ്ററോളം ഡീസൽ ഇക്കഴിഞ്ഞ 29 ന് രാത്രിയിൽ മോഷണം ചെയ്തെടുത്ത പ്രതികൾ പിടിയിൽ. ഈ സ്ഥാപനത്തിലെ ജീവനക്കാരായകാരേറ്റ് വാഴപ്പള്ളി കോണം റാംനിവാസ് വീട്ടിൽ രാംരാജ് ( 37)ചെമ്പൂര് കുന്നത്താംകോണം ബിജു മന്ദിരത്തിൽ ബിജു (46) ഇവരുടെ സുഹൃത്തായ കാര്യവട്ടം ശ്രീശാസ്താ റോഡിൽ ഗോകുലം വീട്ടിൽ അരുൺ ഗോപിനാഥ് ( 27) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തതു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
