ആലംങ്കോട് : അന്താരാഷ്ട്ര മില്ലറ്റ് ദിനത്തോട് അനുബന്ധിച്ച് മില്ലറ്റുകളുടെ പ്രാധാന്യം മനസ്സിലാക്കാനായി ഗവൺമെൻറ് എൽപിഎസ് ആലംകോടിൽ മില്ലറ്റ് ഡേ നടത്തി .വിവിധ മില്ലറ്റുകൾ ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ പാചകക്കുറിപ്പ് ഉൾപ്പെടെ കുട്ടികൾ തയ്യാറാക്കി. വിവിധ മില്ലറ്റുകൾ പരിചയപ്പെടാൻ അവസരം ഒരുക്കുകയും ,സ്കൂളിൽ മില്ലറ്റ് കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു. വാർഡ് കൗൺസിലർ നജാം , എസ് എം സി ചെയർമാൻ നാസിം, രക്ഷകർത്താക്കൾ, ബി ആർ സി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എക്കോ ക്ലബിൻ്റെ ഭാഗമായി രക്ഷകർത്താക്കൾക്ക് മില്ലറ്റിൻ്റെ പ്രാധാന്യം മനസ്സിലാകുന്ന ബോധവൽക്കരണ ക്ലാസ്സും നടന്നു.
