January 15, 2026

തിരുവനന്തപുരം : പിൻവാതിൽ നിയമനങ്ങളിലൂടെ ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം മിസ്ഹബ് കീഴരിയൂർ അഭിപ്രായപ്പെട്ടു .വിദ്വേഷത്തിനും ദുർഭരണത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ചിൻ്റെ രണ്ടാം ദിന സമാപന സമ്മേളനത്തിൽ ചിറയിൻകീഴ് മണ്ഡലത്തിലെ കിഴുവിലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എസ്.സി ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിലിലൂടെ പാർട്ടിപ്രവർത്തകരെയും സ്വന്തക്കാരെയും നിയമിക്കുകയാണ്. പി എസ് സിയിലും ഉന്നത വിദ്യാഭ്യാസത്തിലുമൊക്കെ പ്രതീക്ഷ ഇല്ലാതാവുകയും ന് അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്ന യുവാക്കളും വിദ്യാർത്ഥികളും അന്യ രാഷ്ട്രങ്ങളിലേക്ക് കുടിയേറുകയാണ്. ഇതേ രീതി തുടർന്നാൽ
പിണറായി സർക്കാറിന് പിൻവാതിലിലൂടെ ഇറങ്ങി പോക്കേണ്ടിവരുമെന്നും മിസ്ഹബ് പറഞ്ഞു

ഹലാൽ ഭക്ഷണവും, ഹിജാബും വിദ്വേഷ പ്രചരണത്തിനായി ഉപയോഗിക്കപ്പെടുന്നു.ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് വർഗ്ഗീയത വളർത്താനുള്ള നീക്കം കളമശ്ശേരി സ്ഫോടനം, കേരള സ്റ്റോറി സിനിമ എന്നിവയിലൂടെ സംഘ പരിവാരം ശ്രമിച്ചെങ്കിലും പ്രബുദ്ധ മലയാളികൾ ഒറ്റക്കെട്ടോടെയാണ് ചെറുത്ത് തോൽപിച്ചത്.വിദ്വേഷ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതെ ഭരണകൂടങ്ങൾ മൗനാനുവാദം നൽകുകയാണ്. മുസ്ലിം ലീഗ് മാനവികത ഉയർത്തിപിടിക്കുന്ന പ്രസ്ഥാനമാണ്.വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെയാണ് യൂത്ത് മാർച്ചെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *