തിരുവനന്തപുരം: മ്ലാവിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. വിതുര മക്കി സ്വദേശി സതീഷ് (45)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഗണപതിപ്പാറ എന്ന സ്ഥലത്തിനടുത്തുവച്ച് മ്ലാവ് റോഡ് മുറിച്ചുകടക്കവെ ബൈക്കിലിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ സതീഷിന് കഴുത്തിലും ചെവിയിലും നെറ്റിയിലും സാരമായി പരിക്കേറ്റു. തുടർന്ന് സമീപവാസികൾ ചേർന്ന് ഇയാളെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
