ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന അന്തരിച്ച എക്സ് എം. പി.പി വിശ്വംഭരന്റെ ഏഴാമത് ചരമ വാർഷിക ദിനാചരണം ജനതാദൾ (എസ്) അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ എ നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. ജമീല പ്രകാശം, കരിങ്കുളം വിജയകുമാർ, വിപിൻ ചന്ദ്രൻ, കോളിയൂർ സുരേഷ്, വേളി പ്രമോദ്, അഡ്വ പി ഡി ധർമ്മരാജൻ, അഡ്വ ബെൻസർ, പുലയനാർ കോട്ട അനിൽകുമാർ, സെൽവരാജ് ഗബ്രിയേൽ, പരശുവക്കൽ രാജേന്ദ്രൻ, വാഴമുട്ടം അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു
