ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് 29.12.2023 മുതല്‍ 01.01.2024 വരെ മട്ട് ജംഗ്ഷനില്‍ നിന്നും ഗുരുകുലം ജംഗ്ഷനില്‍ നിന്നും ശിവഗിരിയിലേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ മാത്രമേ കടത്തി വിടുകയുള്ളൂ. കല്ലമ്പലം ഭാഗത്ത് നിന്നും വരുന്ന തീര്‍ത്ഥാടന വാഹനങ്ങള്‍ നരിക്കല്ല്മുക്ക്,പാലച്ചിറ എന്നീ സ്ഥലങ്ങളില്‍നിന്നും വലത്തോട്ട് തിരിഞ്ഞ് വട്ടപ്ലാമൂട് ജംഗ്ഷനില്‍ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങള്‍ ശിവഗിരി ഹൈസ്കൂള്‍ ,നഴ്സിംഗ് കോളേജ് , കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ എസ് എൻ സെന്‍ട്രല്‍ സ്കൂള്‍ , എസ് എൻ കോളേജ് എന്നീ പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.
അഞ്ചുതെങ്ങ്-കടയ്ക്കാവൂര്‍ ഭാഗത്ത് നിന്നും വരുന്ന തീര്‍ത്ഥാടകര്‍ മരക്കടമുക്ക്, പാലച്ചിറ വഴി ഗുരുകുലം ജംഗ്ഷനിലും കൊല്ലം ഭാഗത്ത് നിന്നും പാരിപ്പള്ളി വഴിയും കാപ്പില്‍ വഴിയും വരുന്ന വാഹനങ്ങള്‍ അയിരൂര്‍, നടയറ വഴി എസ് എൻ കോളേജ് ജംഗ്ഷനിലെത്തി തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങള്‍ ശിവഗിരി ഹൈസ്കൂള്‍ ,നഴ്സിംഗ് കോളേജ് , കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ എസ് എൻ സെന്‍ട്രല്‍ സ്കൂള്‍ , എസ് എൻ കോളേജ് എന്നീ പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.ശിവഗിരി തീര്‍ഥാടകരുമായി ഏതെങ്കിലും വിധേനെ വര്‍ക്കല മൈതാനത്ത് എത്തിചേരുന്ന വാഹനങ്ങള്‍ ടി സ്ഥലത്ത് തീര്‍ഥാടകരെ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങളും വലിയ വാഹനങ്ങളും വര്‍ക്കല പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
തിരക്ക് കുറവുള്ള സമയം ചെറുവാഹനങ്ങള്‍ ആയുര്‍വേദ ആശുപത്രി ജംഗ്ഷനില്‍ നിന്നും മട്ട് ജംഗ്ഷന്‍ കഴിഞ്ഞ് ആളുകളെ ഇറക്കിയ ശേഷം ഗുഡ്ഷെഡ് റോഡ് വഴി സ്റ്റാര്‍ തീയറ്റര്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. സ്റ്റാര്‍ തീയറ്റര്‍ ഭാഗത്ത് നിന്നും ഗുഡ് ഷെഡ് റോഡ് വഴി വാഹനങ്ങള്‍ കടത്തി വിടുന്നതല്ല.
ഗുരുകുലം ജംഗ്ഷന്‍ മുതല്‍ ശിവഗിരി ആല്‍ത്തറമൂട് ജംഗ്ഷന്‍ വരെയും, മട്ട് ജംഗ്ഷന്‍ മുതല്‍ ശിവഗിരി ആല്‍ത്തറമൂട് ജംഗ്ഷന്‍ വരെയുള്ള റോഡിന്‍റെ ഇരുവശങ്ങളിലും, ഇടറോഡുകളിലും യാതൊരുവിധ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല.
വഴിയോര കച്ചവടം, ഭിക്ഷാടനം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.
ഈ ഗതാഗത നിയന്ത്രണത്തില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
