മാനവീയം വീഥിയിൽ ഇന്നലെ രാത്രിയും കൂട്ടയടി. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ആൽത്തറ ജംഗ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസെത്തിയപ്പോൾ എല്ലാവരും ചിതറിയോടി. സംഭവത്തില്‍ മൂന്ന് പേരെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തു.
മാനവീയം വീഥിയില്‍ സംഘർഷം രീക്ഷമായതിന്റെ പശ്ചാത്തലത്തില്‍ നൈറ്റ് ലൈഫിൽ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നൈറ്റ് ലൈഫ് ആഘോഷത്തിന് കൂടുതൽ ജാഗ്രതയ്ക്കായി ഒറ്റയടിക്ക് 5 തീരുമാനങ്ങളാണ് പൊലീസ് കൈക്കൊണ്ടിരിക്കുന്നത്. നിയന്ത്രണവും പരിശോധനയും കടുപ്പിക്കുമെങ്കിലും പൊലീസിന്റെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്നാണ് കമ്മീഷണർ നൽകുന്ന ഉറപ്പ്.
