വെള്ളറട: വിധവയായ വീട്ടമ്മയുടെ കട അടിച്ചുതകര്‍ത്ത് കടയിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിക്കൊണ്ടുപോയതായി പരാതി. വെള്ളറട കൊഴിഞ്ഞമൂല റോഡരികത്ത് വീട്ടില്‍ ആര്. തുളസി (52) പൊലീസില്‍ പരാതി നല്കി. സമീപം താമസക്കാരനായ ഹരി, ഒപ്പം താമസിക്കുന്ന ജയന്തി എന്നിവർക്കെതിരെതയാണ് പരാതി. കഴിഞ്ഞദിവസം ഉച്ചക്ക് 12.30ന് കടയിലേക്ക് ഒരു തടിക്കഷണവുമായെത്തി കടയുടെ മുന്നില്‍ വെച്ചിരുന്ന സാധനങ്ങള്‍ അടിച്ചുപൊളിക്കുകയും വിലപിടിപ്പുള്ള സാധനങ്ങൾ വാരിക്കൊണ്ടുപോകുകയും ചെയ്തു. വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറും തകർത്തു. കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങൾക്ക് പണം ചോദിച്ചതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്നാണ് തുളസി പറയുന്നത്. അക്രമിയെ പേടിച്ച് കടയില്‍ ഇരിക്കാനോ വീടിനു മുന്നില്‍ നില്‍ക്കാനോ പറ്റാത്ത സാഹചര്യമാണെന്ന് പരാതിയില്‍ പറയുന്നു.
