പ്രതീകാത്മക ചങ്ങല തീർക്കുന്നു

പ്രതീകാത്മക ചങ്ങല തീർക്കുന്നു

കേന്ദ്ര അവഗണനയ്ക്കും, തൊഴിലില്ലായ്മയ്ക്കും, റെയിൽവേ വികസനത്തിനുമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജനുവരി 20ന് നടക്കുന്ന മനുഷ്യ ചങ്ങലയിലുടെ പ്രചരണാർത്ഥം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിൽ ഉടനീളം തൊഴിലാളികൾ പ്രതീകാത്മക ചങ്ങല തീർക്കുന്നു. പണിസ്ഥലങ്ങളിലാണ് തൊഴിലാളികൾ പ്രതീകാത്മക ചങ്ങലകൾ തീർക്കുന്നത്. യൂണിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ.ഷൈലജ ബീഗം, ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് പ്രവീൺചന്ദ്ര, ഏരിയ പ്രസിഡന്റ് പിസി ജയശ്രീ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വക്കം സുനിൽ, ആർ സരിത എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിപാടിക്ക് നേതൃത്വം നൽകും. ജനുവരി 20ന് നടക്കുന്ന മനുഷ്യചങ്ങല വിജയിപ്പിക്കുവാൻ എല്ലാ തൊഴിലുറപ്പ് തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അഭ്യർത്ഥിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *