ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ മുട്ടപ്പലം മേഖലാ കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു അഴൂർ മാവിൻമൂടിൽ നിന്നും ആരംഭിച്ച ജാഥ ഗാന്ധി സ്മാരകത്ത് സമാപിച്ചു കാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം സിപിഐഎം മംഗലാപുരം ഏരിയ കമ്മിറ്റി അംഗം സഖാവ് ആർ അനിൽ നിർവഹിച്ചു.

സന്ദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാഷിം സ്വാഗതം ആശംസിച്ചു അനീഷ് ജാഥ ക്യാപ്റ്റനും റിനു ജാഥ മാനേജരും രാജലക്ഷ്മി വൈസ് ക്യാപ്റ്റനും ആയിട്ടുള്ള കാൽനട പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കിയിരുന്നു ഗാന്ധി സ്മാരകത്ത് നടന്ന സമാപനയോഗം ഡിവൈഎഫ്ഐ മംഗലപുരം ബ്ലോക്ക് വൈസ് പ്രസിഡൻറ് സുഹൈൽ ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് വി അനിലാൽ മഹിളാ അസോസിയേഷൻ മംഗലാപുരം ഏരിയ സെക്രട്ടറി ബി ശോഭ സിപിഐഎം മുട്ടപ്പലം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രശോഭൻ ഷിബു ,ലില്ലി ,സന്ദീപ്, പ്രീത , ജയകുമാർ,സജയൻ , അനികുമാർ തുടങ്ങിയവർ സംസാരിച്ചു
