കാട്ടാക്കട. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്ത് ഒമിനി ഫ്ലക്സ് വിനയിൽ ഗ്രാഫിക്സ് സ്ഥാപനത്തിലാണ് ഷോർട്ട് സർക്യൂട് കാരണം തീപിടിച്ചത് കാട്ടാക്കട അഗ്നി രക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി എ സിയുടെ ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം . 9 55 ഓടെ ആണ് സംഭവം.. തീപിടിച്ച സ്ഥാപനത്തിൻ്റെ മേൽക്കൂരയോട് ചേർന്നാണ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര സ്ഥിതി ചെയ്യുന്നത് . ഇവിടത്തെ ടാങ്കുകൾ ഇതിന് 10 മീറ്റർ പോലും ദൂരം ഇല്ലാത്ത അടുത്തായിരുന്നു. തീപിടുത്തം ഉണ്ടായപ്പോൾ തന്നെ പെട്രോൾ പമ്പിലെ ജീവനക്കാരും,നാട്ടുകാരും ചേർന്ന് ഫയർ എസ്റ്റിങ്ഗുശർ ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഇതു കൂടുതൽ തീ പടരാതിരിക്കാൻ കാരണമായി. അഗ്നിരക്ഷ സേന സ്ഥാപനത്തിനു പുറത്തും അകത്തും ജലം ചീറ്റി തീ നിയന്ത്രിച്ചു.ഫ്ലക്സ് കടയിൽ 7 ലക്ഷം രൂപയുടെ പ്രിൻ്റിംഗ് മിഷ്യൻ ഉൾപ്പെടെ കത്തി നശിച്ചു പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.
