കിഴുവിലം.ഈ കഴിഞ്ഞ പത്താം തീയതി ട്രെയിൻ അപകടത്തിൽ പരിക്ക് പറ്റിയ ഡീസന്റ് മുക്ക് കുന്നുവാരം സ്വദേശിനിയായ വിജിത് രണ്ടു കാലുകളിലും ഗുരുതരമായ പരിക്കുകളോടെ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിലവിലെ ചികിത്സയ്ക്കായി വാർഡ് കോൺഗ്രസ് കമ്മിറ്റി സ്വരൂപിച്ച തുക മുൻ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എൻ വിശ്വനാഥൻ നായർ കുടുംബത്തിനു കൈമാറി. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ സിദ്ദിഖ് സാർ, കിഴുവിലം മണ്ഡലം പ്രസിഡന്റ കടയറ ജയചന്ദ്രൻ,വാർഡ് മെമ്പർ സലീന റഫീഖ് ,കിഴുവിലം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർമാരായ എ .ആറ് താഹ, സുദേവൻ, ഷമീർ കിഴുവിലം, കിഴുവിലം വെൽഫയർ ബോർഡ് മെമ്പർ നന്ദകുമാർ, കോൺഗ്രസ് നേതാക്കളായ സലിം, അസീസ്,രാജു, റഫീഖ്, സുബൈർ,ഹംസ,ശാന്തി കൃഷ്ണ,ശാലിനി, യൂത്ത് കോൺഗ്രസ് നേതാക്കളായ ജാഷിദ്, ഷാഫി എം എം നഗർ,റഫീഖ്,അജ്മൽ, സൽമാൻ, ഫഹദ്, അച്ചു,ബിലാൽ, തുടങ്ങിയവർ സന്നിഹിതരായി….
(ഈ കുടുംബത്തെ സഹായിക്കുവാൻ സന്മനസ്സുള്ളവർ ഈ നമ്പറുമായി ബന്ധപ്പെടുക 9072396286)
