നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്റ്റിന്റെ പൊതുയോഗവും 2024-2025 ലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും 2023 ഡിസംബർ 29 വെള്ളിയാഴ്ച നടന്നു . കർമ്മോൽസുകാരായ 26 അംഗ ഭരണസമിതിയുടെ പ്രസിഡന്റായി ശ്രീ ഷജീർ ബദറുദ്ധീനും ജനറൽ സെക്രട്ടറിയായി ശ്രീ ജാഫർ ഇബ്രാഹീമും ട്രഷറർ ആയി ശ്രീ റിയാസ് ഖരീമും മുഖ്യ രക്ഷാധികാരിയായി ശ്രീ മൈവള്ളി നാസ്സറും തിരഞ്ഞെടുക്കപ്പെട്ടു.നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കൊണ്ട് ആശ്രയമൊരുക്കുന്ന ഈ ഭരണ സമിതിക്കും നന്മയുടെ ഓരോ പ്രവർത്തകർക്കും നിങ്ങളുടെ അനുഗ്രഹവും സപ്പോർട്ടും കൂടെയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
