പെരുമാതുറ : മുതലപ്പൊഴി കടലിൻ ജോലിക്കിടെ നെഞ്ചുവേദന അനുഭപ്പെട്ട് കുഴഞ്ഞുവീണ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി തെരുവിൽ തൈ വിളാകം വീട്ടിൽ നസുമുദ്ദീൻ (56) ആണ് മരിച്ചത്.
അർദ്ധരാത്രി 12:30 ഓടെയാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരവേ കടലിൽ വെച്ച് നെഞ്ചുവേദന അനുഭപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഹാർബറിലെത്തിച്ച് 108 ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏതാനും വർഷങ്ങളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടുകയാണ് നസുമുദ്ദീൻ. നിലവിൽ പെരുമാതുറ കടവിൽ വീട്ടിലാണ് താമസം. ഭാര്യ : സബീന , മക്കൾ : നൗഫൽ, നാസിയ, നൗഫിയ, നഹാസ്
