ഭാരതത്തിന്റെ 75 ആം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് എൻ ഇ എസ് ബ്ലോക്ക് ജംഗ്ഷനിൽ കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ എൻ വിശ്വനാഥൻ നായർ ദേശീയ പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. കിഴുവിലം മണ്ഡലം പ്രവർത്തകരായ സർവ്വശ്രീ കടയറ ജയചന്ദ്രൻ, പി എ റഹീം, മണലുവിള താഹ, നൗഷാദ് ഓ ഐ സി സി,ഷൈജു കുറക്കട, അൽ അമീൻ ശ്രീ സലിം, ഇ. റഹീം, അഷ്റഫ്, അജയഘോഷ്,, കോൺഗ്രസ് പ്രവർത്തകർ, INTUC പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുകയും ആശംസകൾ രേഖപ്പെടുത്തുകയും ചെയ്തു.

