തിരുവനന്തപുരം : ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി ജില്ലയിൽനിന്നു 14 കുട്ടികൾ യാത്രതിരിച്ചു. പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ 105 ഭാഗങ്ങളെ അടിസ്ഥാനമാക്കി നെഹ്രു യുവകേന്ദ്ര നടത്തിയ പ്രശ്നോത്തരിയിൽ വിജയിച്ച 14 കുട്ടികൾ ഉൾപ്പെടുന്ന 18 അംഗ സംഘമാണ് ഡൽഹിക്കു പോയത്.സംഘം വിവിധ കേന്ദ്രമന്ത്രിമാരെയും പ്രധാൻമന്ത്രി സംഗ്രഹാലയ്, രാഷ്ട്രപതി ഭവൻ, താജ്മഹൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളും സന്ദർശിക്കുംകേന്ദ്രമന്ത്രി വി.മുരളീധരനാണ് സംഘത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് തലങ്ങളിൽ റവന്യൂ ഡിവിഷൻ തലത്തിൽ സമ്മാനം നേടിയ കുട്ടികളാണ് സംഘത്തിലുള്ളത്. യാത്രയയപ്പ് ചടങ്ങിൽ നെഹ്രു യുവകേന്ദ്ര സംഗതൻ സംസ്ഥാന ഡയറക്ടർ എം.അനിൽ കുമാർ, ഗ്ലോബൽ ഗിവേർസ് ഫൗണ്ടേഷൻ സംസ്ഥാന ഡയറക്ടർ ഡോ. എ.രാധാകൃഷ്ണൻ നായർ, ജയകുമാർ പള്ളിപ്പുറം എന്നിവർ പങ്കെടുത്തു.
