ജല അതോറിറ്റി ജീവനക്കാർ പ്രതിഷേധിച്ചു

ജല അതോറിറ്റി ജീവനക്കാർ പ്രതിഷേധിച്ചു

തിരുവനന്തപുരം∙ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് എതിരെയും ജല അതോറിറ്റിയെ തകർക്കുന്ന സർക്കാർ നിലപാടിന് എതിരെയും ജല അതോറിറ്റി ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു. വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) നേതൃത്വത്തിൽ നടത്തിയ സമരം എം.വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു.വർക്കിങ് പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജനറൽ സെക്രട്ടറി പി.ബിജു, ജോയൽ സിങ്, വി.വിനോദ്, പി.സന്ധ്യ, കെ.ആർ.ദാസ്, അനിൽ കുളപ്പട, പി.എസ്.ഷാജി എന്നിവർ പ്രസംഗിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *