തിരുവനന്തപുരം: സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് ഇനിയും ചുവരെഴുത്തു നടത്തിയാൽ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചുവരെഴുത്തുകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരായ സർക്കാരിന്റെ സമരം കെടുകാര്യസ്ഥത മറയ്ക്കാനാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാർ ഉണ്ടാക്കിയതാണ്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള പണം സംബന്ധിച്ച ധവളപത്രം ഇറക്കണം. രേഖകൾ കൊടുത്തിട്ടും പണം കിട്ടുന്നില്ലെങ്കിൽ സമരത്തെ പിന്തുണയ്ക്കുന്നത് പരിഗണിക്കാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
