തിരുവനന്തപുരം.കേരളത്തിലെ വെറ്ററിനറി ഡോക്ടർമാരുടെ പ്രൊഫഷണൽ കൂട്ടായ്മയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ 2024- വർഷത്തെ പ്രവർത്തനങ്ങൾക്ക്
തിരുവനന്തപുരത്ത് തുടക്കമായി . കേരളത്തിൽ മൃഗസംരക്ഷണ മേഖലയിൽ വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോവുന്ന സംഘടനയാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള.
വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായിരിക്കെ തന്നെ
പൊതുസമൂഹത്തിനും, പ്രത്യേകിച്ച് മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്കും ഉപകാരപ്രദമായ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഫലപ്രാപ്തിയിൽ എത്തിക്കാൻ അസോസിയേഷന് മുൻകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്കും തൊഴിൽമുന്നേറ്റത്തിനും ഭക്ഷ്യസ്വയം പര്യാപ്തതക്കും പൊതുജനാരോഗ്യസുരക്ഷക്കും കരുത്തുപകരുന്ന വിധത്തിൽ
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രവർത്തിച്ച് വരുന്നു.

