കിളിമാനൂർ സംസ്ഥാനപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 4 പേർക്ക് പരിക്ക്.

കിളിമാനൂർ സംസ്ഥാനപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 4 പേർക്ക് പരിക്ക്.

തിരുവനന്തപുരം: സംസ്ഥാനപാതയിൽ തിരുവനന്തപുരം കിളിമാനൂർ പാപ്പാലയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. കോട്ടയം പൂവരണി, പൊയ്ക സ്വദേശി ലൗലി ജോർജാണ് (58) മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന കോട്ടയം പൂവരണി സ്വദേശി ജസ്റ്റിൻ കെ ജോർജ്, മാലദീപ് സ്വദേശി ഷെരീഫ അലി [53] എന്നിവർക്ക് സാരമായി പരി പരിക്കേറ്റു. ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ലൗലി ജോർജ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *