വർക്കല : പിടിച്ചുപറി, ലഹരിവിൽപന കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വർക്കല ശ്രീനിവാസപുരം ലക്ഷ്മി വിലാസത്തിൽ കൊച്ചുവിഷ്ണു എന്ന വിഷ്ണു ആണ് (27) അറസ്റ്റിലായത്. വർക്കല, കല്ലമ്പലം പ്രദേശങ്ങളിൽ ഒളിത്താവളങ്ങളിൽ കഴിഞ്ഞ് ലഹരിവസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തി വരവെ നിരവധി തവണ ഇയാൾ പിടിയിലായിട്ടുണ്ട്. റൂറൽ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദേശപ്രകാരമാണ് ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
