തിരുവനന്തപുരം..കേരളത്തിലെ സർക്കാർ മെഡി: കോളേജുകളിൽ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വിതരണം ചെയ്തിരുന്ന 110 ഇനം ക്യാൻസർ മരുന്നുകളിൽ 90 ൽ അധികം മരുന്നുകളും ലഭിക്കുന്നില്ല .കീമോതെറാപ്പി മരുന്ന്കളാണ് ഇവയിൽ ഏറ്റവും പ്രധാനം . ഒ.പി കളിൽ വന്ന് കീമോതെറാപ്പി കുത്തിവെപ്പെടുത്തതിന് ശേഷം തിരിക വീട്കളിൽ പോകുന്ന രോഗികളാണ് ഇവർ .തിരുവനന്തപുരം മെഡി.കോളേജിനെ ആശ്രയിക്കുന്നത് പ്രധാനമായും തിരുവനന്തപുരം . കൊല്ലം . പത്തനംതിട്ട എന്നിവടങ്ങളിലെയും തിരുനൽവേലി കന്യാകുമാരി ജില്ലകളിൽ നിന്നുള്ള രോഗികളാണ് ഇതിൽ കൂടുതൽ കേരളത്തിലെ വിവിധ ജില്ലകളിലെ രോഗികളിൽ 90 % വും കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി കാരുണ്യ ബനവലൺഫണ്ട് എന്നീ പദ്ധതി വഴിയാണ് ചികിത് സാ സഹായം കിട്ടേണ്ടത് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പ റേഷനാണ് മരുന്നുകൾ ആശുപത്രികൾക്ക് നൽകേണ്ടത് , കെ.എം എസ് സി എൽ ഭീമമായ സാമ്പത്തിക പ്രതിസന്ധി കാരണം കോടി കണക്കിന് രൂപയാണ് വിവിധ മരുന്നു കമ്പനികൾക്ക് കുടിശ്ശിക ഉള്ളത്. അതിനാൽ കമ്പനികൾ മരുന്ന് നൽ കുന്നത് നിർത്തിയിരിക്കുന്നു. പല കമ്പനികളും
കെ.എം എസ് സി എൽ ൻ്റെ ടെന്ററിൽ പങ്കെടുക്കുന്നില്ല ടെന്ററിൽ പങ്കെടുത്ത കമ്പനികൾ അതിന് ശേഷം മരുന്നുകൾ സപ്ലെ ചെയ്യുന്നില്ല .ഇത് കാരണം ക്യാൻസർ മരുന്നുകൾ ആശുപത്രികളിൽ ലഭ്യമാകുന്നില്ല ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് മാർക്കറ്റ് വില നൽകി ആശുപത്രികൾ സ്വന്തം നിലക്ക് രോഗികൾക്ക് മരുന്നുകൾ വാങ്ങി നൽകുന്നു. ഈ ഇനത്തിലും കോട്ടയം . കോഴിക്കോട് . തിരുവനന്തപും എന്നീ ആശുപ്രതികൾക്ക് 100 കോടി രൂപ വീതം ഓരോ മെഡി: കോളേജിനും കുടിശ്ശിക വന്നിരിക്കുന്നത് ആശുപത്രികളുടെ ദൈനം ദിന പ്രവർത്തനങ്ങൾ പോലും നിലക്കുന്ന സ്ഥിതിയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ക്യാൻസർ ചികില്‍സ കേന്ദ്രമായ ആർ സി സി യിലും ഈ തരത്തിൽ ചികില്‍സ പദ്ധതി പ്രകാരമുള്ള മരുന്നുകൾ വിതരണം ചെയ്ത ഇനത്തിൽ 100 കോടിയിലധികം രൂപ ഗവന്മെന്റിൽ നിന്നും നൽകാനുണ്ട് .ഇത് പൂർണമായും ക്യാൻസർ രോഗികളുടെ ചികില്‍സക്കായി ചിലവഴിച്ച തുകയാണ്. കോട്ടയം മെഡി: കോളേജിന് 130 കോടി രൂപയും കോഴിക്കോട് 170 കോടി രൂപയും തിരുവനന്തപുരം 100 കോടി രൂപയും നിലവിൽ കുടിശ്ശിക യാണ് .കോഴിക്കോട് പൂർണമായും ചികില്‍സ പദ്ധതികൾ നിലച്ച അവസ്ഥയിലാണ്

Posted inThiruvananthapuram
