ചിറയിൻകീഴ് : ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി സി.പി.എമ്മിലെ എം അബ്ദുൽ വാഹിദിനെ തെരഞ്ഞെടുത്തു. 5 നെതിരെ 12 വോട്ടുകൾക്കാണ് എം അബ്ദുൽ വാഹിദിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്. 19 അംഗ പഞ്ചായത്ത് സമിതിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ അൻസിൽ അൻസാരിക്ക് അഞ്ചും, എൽ ഡി എഫ് സ്ഥാനാർത്ഥിയായ അബ്ദുൽ വാഹിദ് 12 വോട്ടും നേടി. ബി.ജെ.പിയുടെ 2 അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു .
കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി പെരുമാതുറയിലെ തീരദേശവാർഡുകളിൽ നിന്നുള്ള പഞ്ചായത്തംഗമാണ് എം അബ്ദുൽ വാഹിദ്, വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത്സ്യ – കയർ സംഘടനാകളുടെ ജില്ലാ ഭാരവാഹികളായി പ്രവർത്തിച്ചിരുന്നു. പെരുമാതുറ സെൻട്രൽ ജമാഅത്തിലെ ദീർഘകാലമായി ജനറൽ സെക്രട്ടറിയായ വാഹിദ്, വിവിധ സാംസ്കാരിക-ജീവകാരുണ്യ സംഘടനകളിലും ഭാരവാഹിയാണ്
19 വാർഡുകളുള്ള ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ സി പി എം 11, സിപിഐ 1, കോൺഗ്രസ്സ് 5, ബിജെപി 2, എന്നിങ്ങനെയാണ് സീറ്റ് നില. സി.പി.എമ്മിലെ ധാരണ പ്രകാരം പ്രസിഡൻ്റായിരുന്ന പി മുരളി രാജിവെച്ചാണ് എം അബ്ദുൽ വാഹിദ് പ്രസിഡൻ്റാകുന്നത്.ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫീസർ ശ്രീകുമാർ വരണാധികാരിയായിരുന്നു. പ്രസിഡൻ്റായി തെരഞ്ഞെടുത്ത എം അബ്ദുൽ വാഹിദിന് പെരുമാതുറയിൽ സ്വീകരണവും ഒരുക്കിയിരുന്നു

