തിരുവനന്തപുരം : കെജിഎംഓഎ തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ ചുമതലയേറ്റു. ആസ്ഥാന മന്ദിരത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഡോ പത്മപ്രസാദ് പി എസ് (ജില്ലാ പ്രസിഡന്റ് ), ഡോ സുനിത. എൻ. (ജില്ലാ സെക്രട്ടറി ), ഡോ. പ്രവീൺ കെ എസ് (ജില്ലാ ട്രഷറർ ) എന്നിവർ സ്ഥാനമേറ്റു. മുൻ സംസ്ഥാന അധ്യക്ഷൻ ഡോ ജി എസ് വിജയകൃഷ്ണൻ, ഡോ ശ്യാം സുന്ദർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ബിന്ദു മോഹൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ അജയകുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ അരുൺ എ ജോൺ എന്നിവർ സന്നിഹിതരായിരുന്നു. രോഗി – ഡോക്ടർ അനുപാതം മെച്ചപ്പെടുത്തി പൊതുജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് കെജിഎംഓഎ ആവശ്യപ്പെട്ടു.

Posted inThiruvananthapuram
