അധ്യയനം മെച്ചപ്പെടുത്താൻ‌ നിർമിത ബുദ്ധി: മന്ത്രി ശിവൻകുട്ടി

അധ്യയനം മെച്ചപ്പെടുത്താൻ‌ നിർമിത ബുദ്ധി: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന സഹവാസ ക്യാംപിന്റെ ഭാഗമായി ജില്ലാ ക്യാംപുകളുടെ സമാപനവും റോബട്ടിക്‌സ് പ്രവർത്തന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അധ്യാപനവും അധ്യയനവും മെച്ചപ്പെടുത്തുന്നതിന് തുടക്കമെന്ന നിലയിലാണ് നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മൊഡ്യൂളുകൾ ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിലെ മൂന്ന് വർഷത്തെ കാലയളവിൽ ഓരോ കുട്ടിയും പരിശീലിക്കേണ്ട ആക്ടിവിറ്റി ബുക്കുകളാണ് മന്ത്രി പ്രകാശനം ചെയ്തത്. കൈറ്റ്‌സ് സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ കൈറ്റ്സ് സിഇഒ കെ.അൻവർ സാദത്ത്, എസ്‍സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ്, എസ്‍എസ്കെ ഡയറക്ടർ ഡോ. എ.ആർ.സുപ്രിയ എന്നിവർ പ്രസംഗിച്ചു. 15,000 കുട്ടികൾ ഡിസംബറിൽ നടന്ന ക്യാംപിൽ പങ്കെടുത്തിരുന്നു. ഇതിൽ നിന്നു തിരഞ്ഞെടുത്ത 1200 കുട്ടികളാണ് രണ്ടു ഘട്ടമായി വിവിധ ജില്ലകളിൽ നടക്കുന്ന ക്യാംപുകളിൽ പങ്കെടുക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *