
മുടപുരം :ആത്മീയമായ അടിത്തറയിൽ നിന്നുകൊണ്ട് സാമൂഹ്യ ജീവിതവും കുടുംബജീവിതവും വാർത്തെടുക്കണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ വെളിപ്പെടുത്തിയതാണ് ഈ തത്വം ഇന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് പുതുതായി നിർമ്മിച്ച സിൽവർ ജൂബിലി മന്ദിരം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ക്ഷതങ്ങളെ ഇല്ലാതാക്കി ഐശ്വര്യവും അഭിവൃദ്ധിയും നേടിയെടുക്കാൻ ക്ഷേത്രങ്ങൾ കൊണ്ട് സാധിക്കുമെന്നും സ്വാമി പറഞ്ഞു.ആത്മീയതയെ ഇല്ലാതാക്കി ഭൗതികതയുടെ മാത്രം പിന്നാലെപോയാൽ നമുക്ക് പുരോഗതി നേടിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.സമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.വി.ജയൻ സാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.പവനചന്ദ്രൻ,എൻ.രഘു,എസ്.വി.അനിലാൽ,എസ്.സജിത്ത്,അനീഷ്,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ, കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണസംഘം പ്രസിഡന്റ് പി.കെ. ഉദയഭാനു, അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.ബസന്ത് ,ക്ഷേത്രം ട്രസ്റ്റ് ട്രഷറർ എൻ.എസ്.പ്രഭാകരൻ എന്നിവർ സംസാരിച്ചു. .ചികിത്സ ധനസഹായ വിതരണവും ക്ഷേത്രം ട്രസ്റ്റിനെ പ്രഥമ ഭാരവാഹികളെയും പുനർ നിർമാണ കമ്മിറ്റി ഭാരവാഹികളെ ആദരിക്കലും സമ്മേളനത്തിൽ നടന്നു.മൂന്നാം ഉത്സവദിവസമായ ഇന്ന് (ഞായർ ) 11ന് രാവിലെ 9ന് വിശേഷാൽ നാഗരൂട്ട്, ഉച്ചക്ക് 11.30ന് സമൂഹസദ്യ, വൈകിട്ട് 5 .30 ന് മലപ്പുറം പാട്ട് , 6ന് സംഗീതക്കച്ചേരി അരങ്ങേറ്റം. രാത്രി 7.15 നും 7.30നും തിരുവാതിര, 7.45ന് ദേവിയുടെ തൃക്കല്യാണം, രാത്രി 9ന് താലപ്പൊലിയും വിളക്കും. 9.30ന് നാടൻ പാട്ട്.

