പോത്തൻകോട്, ലക്ഷ്മി വിലാസം’92 ചാരിറ്റബിൾ ട്രസ്റ്റ്,സൗഹൃദ കൂട്ടായ്മയും, ഫെബ്രുവരി 11ന് ഗോവയിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് ഗെയിംസ് ദേശീയ ഷൂട്ടിംഗ് മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ദേശീയ താരം ശ്രീകേശ് കെഎസ്,ന് സ്വീകരണം നൽകി
പോത്തൻകോട് എം ടി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ആൻസർ ഖാൻ എ എൻ അധ്യക്ഷത വഹിച്ചു, ട്രസ്റ്റ് സെക്രട്ടറി വാവറഅമ്പലം അജി സ്വാഗതം പറഞ്ഞു,കരിയർ ഗൈഡൻസ് ബ്യൂറോ ഡയറക്ടർ തുളസി.ബി ഉദ്ഘാടനം നിർവഹിച്ചു, ട്രസ്റ്റ് പ്രസിഡണ്ട്, ദേശീയ താരം ശ്രീകേശിന് ഉപഹാര സമർപ്പണം നടത്തി, ഷാജി മുഹൂർത്തം, രാജി അരിയോട്ടുകോണം, സുനിൽ എസ്, സേതുനാഥ്, വീണാരാജൻ, തുടങ്ങിയ ഭരണസമിതി അംഗങ്ങളും ഷാജി ഷാജീസ്, ലാൽ കൊല്ലം, ഷിബു, അനിൽകുമാർ എം എസ്, ദീപു കട്ടായിക്കോണം, കിളിത്തട്ടിൽ സുധീർ, സജി കുമാർ, മായ, സബീദ, ശ്രീലത, ഷീബ, മഞ്ജു,മറ്റ് ട്രസ്റ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു ചടങ്ങിനോട് അനുബന്ധിച്ച് സൗഹൃദ വിരുന്നും സംഘടിപ്പിച്ചു
