January 15, 2026

കാട്ടാക്കട : മണ്ഡല പര്യടനത്തിനായി എത്തിയ യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിനെ പൂർണ പിന്തുണ നൽകിയാണ് കാട്ടാക്കട മണ്ഡലം സ്വീകരിച്ചത്. കവലയിലും കച്ചവട സ്ഥാപനങ്ങളിലും വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ സ്ഥാനാർത്ഥിയോട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തെക്കുറിച്ച് ജനങ്ങൾ സംസാരിച്ചു.

മണ്ഡലപര്യടനത്തിന്റെ ഭാഗമായാണ് പേയാട്, വിളപ്പിൽശാല,ആമച്ചൽ,തൂങ്ങാൻ പാറ,മാറനല്ലൂർ,കാട്ടാക്കട, മലയിൻകീഴ് എന്നീ മണ്ഡലങ്ങളിൽ അടൂർ പ്രകാശ് എത്തിയത്. പിന്നിട്ട മണ്ഡലങ്ങളിൽ എല്ലാം മികച്ച പിന്തുണയാണ് ജനങ്ങൾ നൽകുന്നതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചും ചായക്കടയിലിരുന്ന് വിശേഷങ്ങൾ പങ്കുവെച്ചും പര്യടനത്തിൽ മുന്നേറുകയാണ് അടൂർ പ്രകാശ്.

Leave a Reply

Your email address will not be published. Required fields are marked *