ആറ്റിങ്ങൽ : ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള കേരള സർക്കാർ പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലയിലെ കുടവൂർ വില്ലേജ് ഓഫീസറായിരുന്ന വൈ.സുൽഫിക്കർ അർഹനായി.
ഈ വർഷത്തെ റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെച്ച് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജനിൽ നിന്നും പ്രശസ്തി പത്രവും പുരസ്കാരവും വൈ.സുൽഫിക്കർ ഏറ്റുവാങ്ങി.
ഇപ്പോൾ വർക്കല താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്ന വൈ. സുൽഫീക്കർ ആറ്റിങ്ങൽ ആലംകോട് സ്വദേശിയാണ്.
