കഴക്കൂട്ടം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ബഹുജന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം റോഡ് അടച്ചാണ് പ്രതിഷേധ സമരം നടത്തിയത്.
കേരളത്തിൽ പൗരത്വ ബില്ല് നടപ്പാക്കില്ലെന്ന് പരിപാടി ഉത്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറി ജയൻ ബാബുവിന്റെ അധ്യക്ഷതയിൽ പന്ന്യൻ രവീന്ദ്രൻ , വി ജോയി, എം എൽ എ,എം വിജയകുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ അഡ്വക്കേറ്റ് ഫിറോസ് ലാൽ, എൻസിപി ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി, ഡി കെ മുരളി എംഎൽഎ, വാമനപുരം പ്രകാശ്കുമാർ തുടങ്ങിയവർ പങ്കെടുത്തു
