ആറ്റിങ്ങൽ : നഗരത്തിൽ പൾസ് പോളിയൊ തുള്ളിമരുന്ന് വിതരണം മാർച്ച് 3 ഞായറാഴ്ച്ച ആരംഭിക്കും. ലോക പോളിയോ ദിനത്തിൽ പൾസ് പോളിയൊ ഇമ്മ്യൂണസേഷൻ എന്ന പരിപാടിയുടെ ഭാഗമായി നഗരത്തിലെ എല്ലാ അംഗൻവാടികളിലും, വലിയകുന്ന് താലൂക്കാശുപത്രിയിലും യാത്രക്കാരുടെ സൗകര്യാർത്ഥം പ്രൈവറ്റ് ബസ്റ്റാൻഡിലും, കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിലും കേന്ദ്രങ്ങൾ പ്രവർത്തിക്കും. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ ആയിരിക്കും പോളിയൊ തുള്ളിമരുന്ന് വിതരണം നടക്കുന്നത്. തുടർന്നുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പോളിയൊ കേന്ദ്രങ്ങളിലെത്താൻ കഴിയാത്ത കുട്ടികളുടെ വീട്ടിൽ ആരോഗ്യ വിഭാഗത്തിൻ്റെ പ്രത്യേക സംഘമെത്തി മരുന്ന് വിതരണം ചെയ്യും. കഴിഞ്ഞ വർഷം 3183 കുട്ടികളാണ് നഗരത്തിൽ തുള്ളിമരുന്ന് സ്വീകരിച്ചത്. പോളിയൊ മുക്ത നഗരമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ 5 വയസിൽ താഴെയുള്ള എല്ലാ കുട്ടികളെയും നഗരസഭ തയ്യാറാക്കിയ കേന്ദ്രങ്ങളിൽ എത്തിച്ച് തുള്ളിമരുന്ന് ലഭ്യമാക്കിയെന്ന് രക്ഷകർത്താക്കൾ ഉറപ്പു വരുത്തണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

Posted inAttingal
