തിരുവനന്തപുരം : ആസാദ് വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ.ആർ.എൻ. അൻസർ, ആസാദ് സേന ജില്ലാ കോ–ഓർഡിനേറ്റർ ഡോ. രേഷ്മ സോമൻ തുടങ്ങിയവർ സംസാരിച്ചു.

ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും തെരുവു നാടകങ്ങളും ഫ്ലാഷ് ഫ്ലാഷ് മോബുകളും അരങ്ങേറും. പതിനയ്യായിരത്തോളം വോളന്റിയർമാർ വാക്കത്തോണുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ ഒരു ലക്ഷത്തിൽപരം വ്യക്തികളുമായി നേരിട്ട് ഇടപെടുകയും ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യും. സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ആസാദ് സേനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആസാദ് വാക്കത്തോൺ നടക്കുകയാണ്.
