കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ റേഷന്‍ ഡീലേഴ്സ് കോ- ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാർച്ച് 7ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടുകയും ജില്ലാ സംസ്ഥാന കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന്
റേഷന്‍ ഡീലേഴ്സ് കോ-ഓഡിനേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, ബോര്‍ഡുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്ന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കി കൊണ്ട് ക്ഷേമനിധിയെ സംരക്ഷിക്കുക, പെന്ഷന് 5000 രൂപയായും മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളും കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക, ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
