മൊട്ടക്കുഴി തൊളിക്കുഴി റോഡ് തകർന്നു

മൊട്ടക്കുഴി തൊളിക്കുഴി റോഡ് തകർന്നു

കിളിമാനൂർ : അമിതമായി പാറകൾ കയറ്റിയ ടോറസ് ലോറികളുടെ നിരന്തരമായി ഓട്ടം കാരണം കിളിമാനൂർ പൊലീസ് സ്റ്റേഷൻ മൊട്ടക്കുഴി തൊളിക്കുഴി റോഡ് തകർന്നു. ബലക്ഷയം സംഭവിച്ച റോഡിൽ മെറ്റലും ടാറും ഇളകി റോഡിൽ വൻകുഴികൾ ഉണ്ടായി. കൊടും വളവിൽ പോലും റോഡിൽ വൻകുഴികൾ ഉണ്ടായി ഗതാഗതം ദുഷ്കരമായി. റോഡ് പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായ വിവരം റോഡിന്റെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന പൊതുമരാമത്ത് വകുപ്പിനെ അറിയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. സുഗമമായ ഗതാഗതത്തിന് പ്രയാസം സൃഷ്ടിക്കുന്ന റോഡിലെ കുഴികൾ അടിയന്തരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *