ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരൻ പള്ളിപ്പുറം വെള്ളൂരിലെ ആനതാഴ്ച്ചിറ കുടിവെള്ള പദ്ധതി പ്രദേശം സന്ദർശിച്ചു. പദ്ധതി പുനർജീവിപ്പിച്ച് കാര്യക്ഷമമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് വി. മുരളീധരൻ പ്രദേശം സന്ദർശിച്ചത്.

കാർഷിക – ഗാർഹിക ആവശ്യങ്ങൾക്കായി ജലസ്രോതസ് ഏത് രീതിയിൽ പ്രയോജനപ്പെടുത്താൻ ആകുമെന്നത് പ്രാദേശികമായി ആലോചിച്ച് കൈകാര്യം ചെയ്യുമെന്ന് വി.മുരളീധരൻ പറഞ്ഞു. സർക്കാറിൻ്റെ പദ്ധതികൾ എങ്ങനെ ഇതുമായി കൂട്ടി ചേർക്കാൻ കഴിയുമെന്നത് പരിശോധിക്കും. തെരഞ്ഞെടുപ്പിന് ശേഷം പ്രഥമ പരിഗണന നൽകി വിഷയത്തിൽ നടപടി എടുക്കുമെന്നും വി. മുരളീധരൻ പറഞ്ഞു. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച, വി. മുരളീധരൻ പങ്കെടുത്ത വികസന ചർച്ചയിലും ആന താഴ്ച്ചിറയിലെ കുടിവെള്ള പ്രശ്നം ചർച്ചയായിരുന്നു.
