മെഡിക്കൽ കോളജ് : ഓഹരിവിപണിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ യുവതി അറസ്റ്റിൽ. മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് മൈക്കിള്‍ റോഡില്‍ ബി.ടി. പ്രിയങ്ക(30)യെ വഞ്ചിയൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ഏതാനും മാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടിയുണ്ടായതെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു.
നിലവിൽ വയനാട് നടന്ന മറ്റൊരു കേസിലെ പ്രതിയായ പ്രിയങ്ക ശിക്ഷ അനുഭവിച്ചുവരികയാണ്. മാനന്തവാടി വനിത ജയിലിലായിരുന്ന പ്രതിയെ രണ്ടു ദിവസം മുമ്പ് മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.
