ബീയർ പാർലറിൽ ജന്മദിനാഘോഷത്തിനിടെ തർക്കം; 5 പേർക്ക് കുത്തേറ്റു

ബീയർ പാർലറിൽ ജന്മദിനാഘോഷത്തിനിടെ തർക്കം; 5 പേർക്ക് കുത്തേറ്റു

കഴക്കൂട്ടം : ബീയർ പാർലറിൽ നടന്ന ജന്മദിന ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ 5 പേർക്ക് കുത്തേറ്റു. 2 പേരുടെ നില ഗുരുതരം. 2 പേരെ അറസ്റ്റ് ചെയ്തു. ഒരാൾ കസ്റ്റഡിയിലുണ്ട്. കേക്ക് മുറിക്കുന്നത് ആരെന്ന പേരിലായിരുന്നു തർക്കം. ശ്രീകാര്യം കിഴവുകര മഠത്തുനട ഷാലു.കെ.നായർ (34), ചെറുവയ്ക്കൽ മയൂരത്തിൽ സൂരജ് (28),സ്വരൂപ്(30), ആക്കുളം നിഷിന് സമീപം വിശാഖ് (26), ശ്രീകാര്യം സ്വദേശി അതുൽ (28) എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതര പരുക്കേറ്റ ഷാലു, സൂരജ് എന്നിവർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *