2024 പാർലമെൻ്റ് തെരഞ്ഞെടുപ്പ് ജോലികൾക്കായി വർക്കല നിയോജക മണ്ഡലത്തിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് ഏപ്രിൽ 12 മുതൽ 16 വരെ വർക്കല എസ്.എൻ കോളേജിൽ (ഹാൾ നം. 1 , ഹാൾ നം. 2) വച്ച് രണ്ടാംഘട്ട പരിശീലനം നൽകും. പ്രസ്തുത ജീവനക്കാർ അതാത് ദിവസത്തെ അതാതു ബാച്ചുകളിൽ വർക്കല ഗവ. മോഡൽ ഹയർ സെക്കൻ ഡറി സ്കൂളിൽ (ഹാൾ നം. 1, ഹാൾ നം. 2) പരിശീലനത്തിന് ഹാജരാകേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
