വെള്ളറട : ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴഞ്ഞി, പേരേക്കോണം, ഓലട്ടിമൂട് ഭാഗങ്ങളില്‍ കുടിവെള്ളമില്ല, റോഡുകൾ തകര്‍ന്നു. ഇതോടെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് നാട്ടുകരുടെ തീരുമാനം. കുന്നിന്‍പ്രദേശമായ ഈ ഭാഗത്ത് റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കെ.എസ്.ആർ.ടി.സി സര്‍വിസുകള്‍ അടക്കം നിര്‍ത്തലാക്കി. കുടിവെള്ളം നിലച്ചിട്ട് നാളുകളായി. നിരവധി പരാതികള്‍ നല്‍കിയെങ്കിലും ആരും തിരിഞ്ഞു നോക്കാനില്ല. കിലോമീറ്റര്‍ നടന്നാല്‍ പോലും കുടിവെള്ളം ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
റോഡിന്റെ തകര്‍ച്ച കാരണം കൊള്ളാവുന്ന റോഡ് എത്തുന്ന ഭാഗത്ത് സ്ഥാനാർഥികളും സ്ക്വാഡ് വര്‍ക്ക് പ്രവര്‍ത്തകരും അവിടെയെത്തി മടങ്ങുകയാണ്. പ്രദേശത്തെ വോട്ടര്‍മാരുടെ കഷ്ടപ്പാടുകളറിയാന് ആരും എത്തുന്നില്ലെന്നാണ് ആരോപണം.
