കിഴുവിലം.ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുന്നുവാരം പതിനഞ്ചാം വാർഡ് കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു എസ് കിഴുവിലത്തിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ ഡിസിസി അംഗവുമായ എൻ വിശ്വനാഥൻ നായർ ഓഫീസ് ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി എസ് അനൂപ് മുഖ്യ പ്രഭാഷണം നടത്തി. ജീ.എസ് ടി യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി, മുൻ പഞ്ചായത്ത് പ്രസിഡന്റ് അൻസാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സിദ്ദിഖ് സാർ, കൂന്തള്ളൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പനയത്ര ഷെരീഫ്, മൈനോറിറ്റി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി എ റഹീം, പഞ്ചായത്ത് മെമ്പർ സലീന റഫീഖ്, ബ്ലോക്ക് ഭാരവാഹി നൗഷാദ് ഒ ഐ സി സി,മഹിളാ കോൺഗ്രസ് ശാന്തി കൃഷ്ണ, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം, വാർഡ് പ്രസിഡന്റ് സുദേവൻ, ബൂത്ത് പ്രസിഡന്റ്മാരായ നന്ദകുമാർ, റഫീഖ്, ലീഗ് നേതാക്കളായ നൗഷാദ് സകീർ മസ്ഥാൻ വിള, കോൺഗ്രസ് നേതാക്കളായ സലിം, അസീസ്, രാജു,യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ സുബി സൈനം, റൈഫ് റാഫി,നർഷാദ് നിസാർ, ജാഷിദ് നിസാർ, റാഷിദ്, മുഹമ്മദ്, അജ്മൽ ഡീസന്റ് മുക്ക്, റാസിഖ് ബിലാൽ, യാസീൻ, ഫഹദ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെയും പ്രവർത്തകർ പങ്കെടുത്തു.


