തിരുവനന്തപുരം : അരുവിക്കരയിൽ നിന്ന് മൺവിള ടാങ്കിലേക്കുള്ള പൈപ്പ് ലൈനിൽ ചോർച്ച. ഇടവക്കോട് തട്ടിനകംപാലത്തിനുസമീപമാണ് ചോർച്ച രൂപപ്പെട്ടത്. അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമായിനാൽ ശനിയാഴ്ച രാവിലെ ആറുമുതൽ തിങ്കളാഴ്ച രാവിലെ ആറുവരെ മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ. ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്ക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം പ്രദേശങ്ങളിൽ ശുദ്ധജലവിതരണം തടസ്സപ്പെടും. ഉയർന്ന പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രിയോടെയേ ജലവിതരണം സാധാരണ നിലയിലാകൂ. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജലഅതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
