അഴൂർ പഞ്ചായത്തിലെ മാടൻവിള, കൊട്ടാരം തുരുത്ത് വാർഡുകളിൽ നിന്ന് ഇക്കഴിഞ്ഞ +2, എസ്.എസ് എൽ.സി പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മാടൻവിള കോവിൽക്കട ജംഗ്ഷനിൽ നടന്ന അനുമോദനയോഗം കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ. ആർ നിസാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാടൻവിള നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ നസിയാ സുധീർ, നേതാക്കളായ എസ്.ജി അനിൽകുമാർ, കെ.സുനിൽ, ഷാഫി പണിയിൽ, ഷഹീർ സലിം തുടങ്ങിയവർ സംസാരിച്ചു.


