വട്ടിയൂർക്കാവ് : മലമുകൾ വീടുകയറി പോലീസ് ഉദ്യോഗസ്ഥനെയും കുടുംമ്ബത്തെയും ആക്രമിച്ച പ്രതികളിൽ പ്രധാനികളായ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. നെട്ടയം ആശ്രമം റോഡിൽ കുഴിവിളാകത്ത് വീട്ടിൽ സതീഷ്കുമാർ വയസ് 43. മലമുകൾ st: ഷാന്തൽ സ്കൂളിന് സമീപം സന്തോഷ് കുമാർ വയസ്. 32 എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. നെട്ടയം ജംഗ്ഷന് സമീപം വച്ച് പോലീസ് ഉദ്യോഗസ്ഥനായ മലമുകൾ സ്വദേശി മിഥുൻ റോയി ഓടിച്ചിരുന്ന കാർ പ്രതികളിൽ ഒരാളെ തട്ടിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വൈകുന്നേരം RSS പ്രവർത്തകരായ പ്രതികൾ സംഘം ചേർന്ന് മാരക ആയുധങ്ങളുമായി പോലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടിലെത്തി അക്രമം അഴിച്ചു വിട്ട് ഭീകരാന്തരീഷം സൃഷ്ടിച്ചു. ഇതിൽ പോലീസ് ഉദ്യോഗസ്ഥനും. അനുജനും അമ്മക്കും ഭാര്യക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് പോലീസ് കേസ് എടുത്ത് ഒളിവിൽ ഉണ്ടായിരുന്ന രണ്ട് പ്രതികളെ അറസ്റ്റു ചെയ്തത്. മറ്റ് പ്രതികൾക്കായി ശക്തമായ തിരച്ചിൽ നടത്തുന്നതായും ഉടൻ പിടിയിലാകുമെ 1ന്നും വട്ടിയൂർക്കാവ് പോലീസ് അറിയിച്ചു.
അറസ്റ്റുചെയ്ത പ്രതികളെ റിമാൻ്റ് ചെയ്തു.
