തിരുവനന്തപുരം : കളിയാക്കി ചിരിച്ചതിന്റെ പേരിൽ യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് രാജാജി നഗർ ഫ്ലാറ്റ് നമ്പർ 74 ൽ താമസിക്കുന്ന പ്രസാദിനെയും ഭാര്യയെയും കുഞ്ഞിനെയും രാജാജി നഗറിൽതന്നെ താമസിക്കുന്ന പ്രജിത്തിന്റെ നേതൃത്വത്തിൽ ആക്രമിച്ചത്.
പ്രജിത്ത് (19), എബി(19), അഭിരാം(19), രാഹുൽ(20) എന്നിവരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനിടെ പരിക്കേറ്റ് പ്രതികളിലൊരാളായ സായികൃഷ്ണ മെഡിക്കൽ കോളജിൽ ചികിത്സയിലും മറ്റൊരു പ്രതി ജുവനൈലുമാണ്.
