January 15, 2026

ആരോഗ്യത്തിന് കൂടുതൽ ഗുണകരം മുട്ടയുടെ വെള്ളയോ മഞ്ഞയോ ?

ശരിക്കും മുട്ടയുടെ വെള്ളയാണോ മുട്ടയുടെ മഞ്ഞയാമോ ആരോഗ്യത്തിന് മികച്ചത് എന്ന സംശയം പലര്‍ക്കുമുണ്ട്. ചിലര്‍ക്ക് മുട്ടയുടെ വെള്ള ഇഷ്ടമെങ്കില്‍ മറ്റുചിലര്‍ക്ക് മഞ്ഞയോടാണ് പ്രിയം.

ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ വിറ്റാമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് ‌തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. ചിലര്‍ക്ക് മുട്ടയുടെ വെള്ള മാത്രമാണ് ഇഷ്ടമെങ്കില്‍ മറ്റുചിലര്‍ക്ക് മഞ്ഞയോടാണ് പ്രിയം. ശരിക്കും മുട്ടയുടെ വെള്ളയാണോ മുട്ടയുടെ മഞ്ഞയാണോ ഗുണത്തില്‍ കേമന്‍ എന്ന സംശയം പലര്‍ക്കുമുണ്ട്. നമ്മുക്ക് അതൊന്ന് പരിശോധിക്കാം.

മുട്ടയുടെ വെള്ള:

  1. കലോറിയും കൊഴുപ്പും കുറവാണ്: ഒരു മുട്ടയുടെ വെള്ളയിൽ വെറും 17 കലോറിയും ഒരു കഷണത്തില്‍
    0.2 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ടയുടെ വെള്ള കഴിച്ചാല്‍ കലോറിയും കൊഴുപ്പും കൂടില്ല.
  2. പ്രോട്ടീനിന്‍റെ മികച്ച ഉറവിടം: മുട്ടയുടെ വെള്ള പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ്. പേശികൾക്ക് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഒരു മുട്ടയുടെ വെള്ളയിൽ 11 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
  3. കൊളസ്‌ട്രോൾ ഒട്ടുമില്ല: മുട്ടയുടെ വെള്ളയിൽ കൊളസ്‌ട്രോൾ അടങ്ങിയിട്ടില്ല, ഉയർന്ന കൊളസ്‌ട്രോളിൻ്റെ അളവ് അല്ലെങ്കിൽ ഹൃദ്രോഗ സാധ്യതയുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും.
  4. പോഷകങ്ങൾ കുറവാണ്: മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ സമ്പുഷ്ടമാണെങ്കിലും, വിറ്റാമിൻ എ, ഡി, ഇ, കെ, ബി 12, ഫോളേറ്റ്, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെ മുട്ടയുടെ മഞ്ഞക്കരുവില്‍ കാണപ്പെടുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും ഇവയില്‍ ഇല്ല.
  5. രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു: മുട്ടയുടെ വെള്ളയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു.

മുട്ടയുടെ മഞ്ഞ:

  1. പോഷകങ്ങളാൽ സമ്പുഷ്ടം: ഒരു മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിനുകൾ (എ, ഡി, ഇ, കെ, ബി വിറ്റാമിനുകൾ), ധാതുക്കൾ (ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്), ഒമേഗ-3 പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങൾകള്‍ അടങ്ങിയിരിക്കുന്നു. ഒപ്പം 55 കലോറിയും അടങ്ങിയിട്ടുണ്ട്.
  2. കോളിൻ സമ്പുഷ്ടമാണ്: മുട്ടയുടെ മഞ്ഞക്കരു കോളിൻ്റെ മികച്ച ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണ്. തലച്ചോറിൻ്റെ ആരോഗ്യം, കരൾ പ്രവർത്തനം, മെറ്റബോളിസം എന്നിവയ്ക്ക് ഇവ പ്രധാനമാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു മുട്ടയുടെ മഞ്ഞക്കരുവില്‍ 147 മില്ലിഗ്രാം കോളിൻ അടങ്ങിയിരിക്കുന്നു.
  3. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്: മുട്ടയുടെ മഞ്ഞക്കരുവിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെയുള്ള അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് മിതമായ അളവിൽ കഴിക്കുമ്പോൾ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
  4. അയേണ്‍ ധാരാളം അടങ്ങിയിരിക്കുന്നു: മുട്ടയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിൻ്റെ 90 ശതമാനവും മഞ്ഞക്കരുത്തിലാണ് ഉള്ളത്.
  5. ഉയർന്ന കൊളസ്ട്രോൾ: മുട്ടയുടെ മഞ്ഞക്കരുവില്‍ ഉയർന്ന കൊളസ്ട്രോൾ ഉണ്ട്, ഒരു വലിയ മുട്ടയുടെ മഞ്ഞക്കരുവില്‍ 185 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള ചില ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്ക് മഞ്ഞക്കുരു പരിമിതപ്പെടുത്തുന്നതാകും നല്ലത്.
  6. കണ്ണുകളുടെ ആരോഗ്യത്തിന് നല്ലത്: മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മുട്ടയുടെ വെള്ളയോ മഞ്ഞയോ?

മുട്ടയുടെ വെള്ളയും മഞ്ഞയും ആരോഗ്യത്തിന് നല്ലത് തന്നെയാണ്. മുട്ടയുടെ വെള്ളയില്‍ നിന്നും മഞ്ഞയില്‍ നിന്നും ധാരാളം പ്രോട്ടീന്‍ ലഭിക്കും. അതേസമയം വെള്ളയില്‍ കലോറി കുറവായിരിക്കും. മഞ്ഞയില്‍ കലോറി കൂടുതലും. മഞ്ഞയില്‍ നിന്ന് വിറ്റാമിനും മിനറലുകളും ധാരാളം കിട്ടുമ്പോള്‍ വെള്ളയില്‍ അവ കുറവായിരിക്കും. വിറ്റമിനുകളായ എ, ഡി, ഇ, കെ എന്നിവ കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡിന്റെയും കലവറയാണ് മുട്ടയുടെ മഞ്ഞ. മുട്ടയുടെ വെള്ളക്കും മഞ്ഞക്കും അവരുടേതായ പോസിറ്റീവും നെഗറ്റീവും ഉണ്ട്. അതിനാല്‍ അവയുടെ ഉപഭോഗം ഓരോ വ്യക്തിയുടെയുംം പോഷക ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *