വെള്ളറട : പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷം വേനൽ ആരംഭിച്ച് ഇത്രയും ദിവസമായിട്ടും കുടിവെള്ളം കിട്ടാക്കനിയാറ്റ തുടുരുന്നു. എന്നാൽ കൃത്യമായി വാട്ടർ അതോറിറ്റി ബില്ലുകൾ വരുന്നുണ്ട്. ഒരു മാസത്തിൽ രണ്ട്, മൂന്ന് ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നത് അതും രാത്രി രണ്ട് മണി , മൂന്ന് മണി സമയത്താണ് ആ മൂന്ന് ദിവസം കൊണ്ട് ഒരു മാസ ത്തെ വെള്ളം ശേഖരിച്ച് വയ്ക്കണം. എന്നാൽ അതിനുള്ള വെള്ളം കിട്ടാറുമില്ല
വടകരവാർഡിലെ ആനായികോണം, തെങ്ങ് വിളക്കുഴി,മുണ്ടാമല,മലയിൽക്കട, മലയിൽ തോട്ടം, ഊട്ടിച്ചൽ കോളനി, തൃപ്പലവൂർ വാർഡിലെ കള്ളന്നൂർകോണം, തൃപ്പലവൂർ, പാട്ടവിള, അരുവിക്കര വാർഡിലെ ഇടഞ്ഞി , ഉദയൻ പാറ, അക്വഡേറ്റ്, തത്തിയൂർ വാർഡിലെ, പൊറ്റയിൽ പുതുവൽ കോളനി , താന്നി മുട്, കരിക്കത്ത് ക്കുഴി, കാക്കണം, ആലത്തൂർ, ചുള്ളി യുർ വാർഡിലെ മണലുവിള , ലക്ഷം വിട് കോളനി, മണ്ണാക്കാല, കരിക്കത്ത് ക്കുളം, പുളിമാകോട് വാർഡിലെ വാഴാലി, അയിരൂർ, മാരായമുട്ടം വാർഡിലെ താറവിള, HSS ജഗ്ഷൻ, മാരായമുട്ടം , SN നഗർ, അരുവിപുറം വാർഡിലെ മാലക്കുളങ്ങര, ചിറ്റാറ്റിൻകര, അരുവിപുറം, അണമുഖം വാർഡിലെ ഇടവഴിക്കര, അണമുഖം , ചപ്പാത്ത്’കാവിൻ പുറം എന്നിവിടങ്ങളിലും പെരുങ്കടവിള ഗ്രാമപഞ്ചായിത്തിലെ തത്ത മല , പെരുങ്കടവിള , പഴമല,ആങ്കോട്, പാൽക്കുളങ്ങര, വിരാലി തുടങ്ങിയ മേഖല കളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്
നേരത്തെ അരുവിക്കര, മാമ്പഴക്കര പമ്പ്ഹൗസു കളിൽ നിന്നായിരുന്നു ഈ പ്രദേശങ്ങളിലേയ്ക്ക് ശുദ്ധജലം എത്തിച്ചിരുന്നത് എന്നാൽ കാളിപ്പാറ പദ്ധതി യാഥാർത്ഥ്യമായതോടെ അരുവിപ്പുറവും മാമ്പഴക്കരയും ഓർമ്മയായി. പുതിയ പദ്ധതിയിൽ നിന്ന് ജനത്തിന് ജലം ലഭിച്ചിരുന്നു എന്നാൽ ജലജീവൻ പദ്ധതി പ്രകാരം കൂടുതൽ പേർക്ക് വാട്ടർ അതോറിറ്റി കണക്ഷൻ നൽകിയതോടെ പലർക്കും ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ് നേരത്തെ ഏതാണ്ട് 2000 കണക്ഷൻ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ 5000 കണക്ഷൻ ഉണ്ട് ഇത്രയും പേർക്ക് കാളിപ്പാറ പദ്ധതിയിൽ നിന്ന് മാത്രം ജലം നൽകാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പഴയ ശുദ്ധജല പ്ലാൻ്റുകളായായ അരുവിപ്പുറം, മമ്പഴക്കര , പഴമല എന്നിവ നവികരിച്ച് ഈ പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടികൾ വാട്ടർ അതോറിറ്റി എടുത്താൽ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമെന്നും ഇക്കാര്യം വാട്ടർ അതോറിറ്റി ഉന്നത അധികൃതരുടെ മുന്നിൽ എത്തിച്ചിട്ടും യാതെരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ആക്ഷേപം. വടകരയിൽ പൊട്ടിയ പൈപ്പ് ഇതുവരെ റിപ്പയർ ചെയ്തിട്ടില്ല . അറ്റകുറ്റ പണികൾ വൈകുന്നതിന് പിന്നിൽ പണം നൽകുന്നില്ല എന്നതാണ് കാര്യമെന്നാണ് കരാറുകാർ പറയുന്നത്. കണക്ഷനുകൾ വർദ്ധിച്ച സാഹചര്യത്തിൽ ശുദ്ധജല ക്ഷാമം ഉണ്ടെന്ന് അധികൃതരും സമ്മതിക്കുന്നു. ശുദ്ധജലക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും അത്യവശ്യ മേഖലയിൽ വാഹനങ്ങളിൽ ശുദ്ധജലം എത്തിച്ച് ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണണമെന്നുമാണ് ആവശ്യം
