ഇടയ്ക്കോട് മുസ്ലിം ജമാഅത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിനു പോകുന്നവർക്ക് യാത്ര അയപ്പ് സംഘടിപ്പിച്ചു. ചീഫ് ഇമാം നിളാമുദീൻ ബാഖവി ഉൽഘാടനം നിർവഹിച്ചു. ജമാ അത് പ്രസിഡന്റ് സലിം പനവിള അധ്യക്ഷൻ ആയിരുന്നു. ഭാരവാഹികൾ ആയ അഡ്വ. ഷിബു, ഹക്കിം, സലാഹുദ്ധീൻ, നവാസ്, അമീറുദീൻ, മുസമ്മിൽ എന്നിവർ നേതൃത്വം നൽകി.

