കേന്ദ്രസർക്കാർ കർഷകരെ കോർപ്പറേറ്റുകൾക്ക് മുന്നിലേക്ക് വലിച്ചെറിയുന്നു : അഡ്വ. ജി.ആർ അനിൽ

കേന്ദ്രസർക്കാർ കർഷകരെ കോർപ്പറേറ്റുകൾക്ക് മുന്നിലേക്ക് വലിച്ചെറിയുന്നു : അഡ്വ. ജി.ആർ അനിൽ

 
 
തിരുവനന്തപുരം : ഇന്ത്യയിലെ കാർഷിക മേഖലയെയും   കർഷകരെയും  കോർപ്പറേറ്റുകളുടെ ലാഭകൊതിയ്ക്കും ചൂഷണത്തിനും വിട്ടുകൊടുത്ത സർക്കാരാണ് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ അഭിപ്രായപ്പെട്ടു.
കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ  (കെഎടിഎസ്എ) 58- മത് വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കർഷകരോട് പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കാതെ കർഷസമൂഹത്തെ വഞ്ചിക്കുകയായിരുന്നു. കർഷകരുടെ ഉല്പന്നങ്ങൾക്ക് താങ്ങുവില ലഭ്യമാക്കാൻ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട്  നടപ്പിലാക്കുമെന്ന വാഗ്ദാനം പാലിക്കാൻ കഴിയാതെയാണ് മോദി ഗവൺമെൻ്റ് അധികാരം ഒഴിയുന്നത്.
കാർഷിക മേഖലയിൽ ഇന്ത്യയ്ക്കും ലോകത്തിനും മാത്യകയാണ് കേരളം. കർഷരുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചു. കർഷകർക്ക് പെൻഷനും ക്ഷേമനിധിയും യാഥാർത്ഥ്യമാക്കി.
കേരളത്തിലെ കർഷകർക്ക് അർഹമായ നെല്ലിൻ്റെ സബ്സിസി പോലും നൽകാതെ ബുദ്ധിമുട്ടിച്ചപ്പോൾ കേരള സർക്കാർ അവർക്ക് നൽകാനുള്ള ആനുകൂല്യം കൃത്യമായി നൽകി. ഇതിലൂടെ നെൽ കൃഷിയിലേക്ക് കർഷകരെ തിരികെ കൊണ്ടുവരുന്നതിന് കേരള സർക്കാരിന് കഴിഞ്ഞെന്നും മന്ത്രി അഡ്വ. ജി.ആർ അനിൽ കൂട്ടിച്ചേർത്തു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നെല്ലിന് ഏറ്റവും കൂടുതൽ താങ്ങുവില നൽകുന്ന സംസ്ഥാനമാണ് കേരളം. കർഷകരുടെ ഉന്നമനത്തിനായി അവർക്ക് സാങ്കേതിക ഉപദേശം നൽകുന്നവരാണ് അസിസ്റ്റൻ്റ് കൃഷി ഓഫിസർമാരും കൃഷി അസിസ്സ്റ്റൻ്റ്മാരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി ഗോപകുമാർ അധ്യക്ഷത വഹിച്ചു.
ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം നജീം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ശശിധരൻപിള്ള, വി.കെ മധു, വി.ബാലകൃഷ്ണൻ, ആർ.സിന്ധു, ജോയിൻ്റ് കൗൺസിൽ സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി.നമ്പൂതിരി, നോർത്ത് ജില്ലാ പ്രസിഡൻ്റ് സതീഷ് കണ്ടല, കെഎടിഎസ്എ സംസ്ഥാന സെക്രട്ടറിമാരായ വി. പ്രശാന്ത്, എ.പി കുഞ്ഞാലിക്കുട്ടി, എൻ.റസിയ, സി.എസ് നിത്യ എന്നിവർ സംസാരിച്ചു.
കെഎടിഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി രാധാകൃഷ്ണൻ സ്വാഗതവും, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.
  അയ്യങ്കാളി ഹാളിൽ നടക്കുന്ന വാർഷിക സമ്മേളനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കെഎടിഎസ്എ സംസ്ഥാന പ്രസിഡന്റ് പി ഹരീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ മുഖ്യപ്രഭാഷണം നടത്തി
ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ് ഖാൻ, വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈതകുമാരി, ട്രഷറർ കെ.പി ഗോപകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം നജീം, സംസ്ഥാന കമ്മിറ്റിഅംഗം കെ.സുരകുമാർ, കെഎടിഎസ്എ സംസ്ഥാന ജനറൽ സെക്രട്ടറി സി. അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *