അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ: പാറശ്ശാല മണ്ഡലത്തിലെ റോഡുകൾ തോടായി

അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ: പാറശ്ശാല മണ്ഡലത്തിലെ റോഡുകൾ തോടായി

പാറശ്ശാല : അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം പാറശ്ശാല മണ്ഡലത്തിലെ റോഡുകൾ തോടായിമാറി. കനത്ത മഴയിൽ വെള്ളം കെട്ടി നിൽക്കുന്ന ഗ്രാമീണ റോഡുകളിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. റോഡുകളിലെ വെള്ളക്കെട്ട് ഗതാഗത തടസവും സൃഷ്ടിക്കുന്നു. മാസങ്ങൾക്ക് മുൻപ് പണി തീർത്ത നിലമാമൂട് -അഞ്ചുമരങ്കാല ഹൈടെക് റോഡിൽ ഒരാഴ്ചയായി വലിയ വെളളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. കാൽനടയാത്രക്കാർക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത നിലയാണ്. റോഡ് നിർമ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. നിലമാമൂട് – കുട്ടിമുക്ക് റോഡിലും വെള്ളക്കെട്ട് തുടരുകയാണ്.
വെള്ളറട,കുന്നത്തുകാൽ,ആര്യങ്കോട്, അമ്പൂരി, പഞ്ചായത്തുകളിൽ തകർന്ന റോഡുകളിൽ യാത്രക്കാർ വീണു പരിക്കേൽക്കുന്നത് പതിവാണ്. പാറശ്ശാല പൊൻവിളയിൽ റോഡിൽ അപകട ത്തിൽപ്പെട്ട യുവാവ് കഴിഞ്ഞ ദിവസമാണ് മരിച്ചത് ജലവിതരണത്തിനായി ജലജീവൻ മിഷൻ പൈപ്പ് സ്ഥാപിച്ചയിടങ്ങൾ യഥാക്രമം മണ്ണിട്ട് മൂടാത്തത് മൂലം വീണ്ടും കുഴികളായി വെള്ളം കെട്ടി നിൽക്കുകയാണ്. മലയോര മേഖലയിലെയും പാറശ്ശാല, കാരോട്, പഞ്ചായത്തുകളിലും റോഡുകളുടെ വശങ്ങളിലാണ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.പാറശ്ശാല കൊല്ലങ്കോട് റോഡിൽ മഹാദേവർ ക്ഷേത്രത്തിനു മുൻവശത്ത് പൈപ്പിടാനെടുക്ക ചാലിലെമണ്ണ് ഒലിച്ചുപോയതോടെ റോഡിന്റെ വശത്ത് വില്ല കുഴികളാണ് രൂപംകൊണ്ടത്. വാഹന യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവാണ്.
പാറശ്ശാല കൊടവിളാകം ഭാസ്‌കർ നഗർ റോഡിന്റെ വശങ്ങളിലെ മണ്ണ് സമാനമായി ഒലിച്ചുപോയി വലിയ കുഴികളാണ് രൂപപ്പെട്ടത്.ഇവിടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടിലാണ്. നിർമ്മാണം നടക്കുന്ന അമരവിള – കാരക്കോണം റോഡിൻ്റെ വശങ്ങളിൽ ഓട നിർമ്മാണത്തിനും കേബിളുകളൾ മാറ്റി സ്ഥാപിക്കാനുമാ യെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞും റോഡിൽ ചെളി പടർന്നും വാഹനയാത്ര അപകടാവസ്ഥയിലാക്കുന്നു മേഖലയിലെ ഇടറോഡുകൾ പലതും തകർന്ന നിലയിലാണ്. തുടലി-കോവിലുവിള-മണവാരി, കൂട്ടപ്പൂ -അണമുഖം, മലയോര ഹൈവേ നിർമ്മാണം നടക്കുന്ന വാഴിച്ചൽ – കുടപ്പനമൂട് റോഡുകളിൽ കാൽനടയാത്രയും വാഹനയാത്രയും അപകടം പതിയിരിക്കുന്നതായി. തുടലി-മണവാരി റോഡിലെ ടാറിങ് പൊളിഞ്ഞിട്ട് വർഷങ്ങളായി.വാഹങ്ങളെത്താത്തതി നാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പ്രധാന റോഡുകയിൽ നടന്നെത്തിയാണ് സ്കൂളുകളിലേയ്ക്ക് വാഹനം കയറുന്നത്.
ഇവിടെയും റോഡിനരികിൽ ജലവിതരണക്കുഴലുകൾ സ്ഥാപിക്കാൻ കുഴിയെടുത്ത ഭാഗങ്ങളിൽ മഴവെള്ളത്തിൽ മണ്ണ് ഒലിച്ചുപോയതും അപകടകാരണമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *